Hivision Channel

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്;അബിന്‍ സി രാജിനെ നാട്ടിലെത്തിക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിറക്കും

നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് അബിന്‍ സി രാജിനായി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. അബിന്‍ സി രാജിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണിത്. അബിന്‍ സി രാജാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കാന്‍ സഹായിച്ചതെന്നാണ് നിഖില്‍ തോമസിന്റെ മൊഴി.

പൊലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തന്റെ ഒളിത്താവളങ്ങള്‍ വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനിലും കഴിഞ്ഞുവെന്ന നിഖിലിന്റെ വാദം പൊലീസ് വിശ്വസിക്കുന്നുമില്ല. നിഖില്‍ തോമസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിഖില്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈല്‍ ഫോണ്‍ തോട്ടില്‍ കളഞ്ഞെന്ന മൊഴിയും വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *