
മുഴക്കുന്ന്: കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മുഴക്കുന്ന് യൂണിറ്റ് സമ്മേളനം മുഴക്കുന്ന് വായനശാലയില്‍ നടന്നു. ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.സി സുരേഷ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി പി സുര്‍ജിത്ത്, എന്‍ സനോജ്, കെ ശ്രീജിത്ത്, കെ സജിത തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ പ്രസിഡണ്ടായി ബി.സി സുരേഷിനെയും സെക്രട്ടറിയായി പി സുര്‍ജിത്തിനെയും, ട്രഷററായി കെ സജിതയെയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.














