Hivision Channel

സ്ത്രീ കൂട്ടായ്മ

ഇരിട്ടി: വായനയുടെ നവ കാല പ്രവണതകള്‍ ചര്‍ച്ച ചെയ്ത് പായത്ത് സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ചു.വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ അനുബന്ധ സംഘടനയായ ദീപ്തി മഹിളാ സമാജം സംഘടിപ്പിച്ച കൂട്ടായ്മ എഴുത്തുകാരന്‍ ഷുക്കൂര്‍ പെടയങ്ങോട് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് റിജിന ബിജു അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമല്‍, സിനിമാ അസോസിയേറ്റ് സംവിധായകന്‍ ജിതേഷ് ഭാസ്‌കര്‍, ഗീത സന്തോഷ്, നിഥിന്‍ ആര്‍ കെ , അനിരുദ്ധ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *