Hivision Channel

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

പേരാവൂർ സ്വദേശിനി ടി.പി. അതുല്യ (29) സെർബിയയിൽ അന്തരിച്ചു. ഭർത്താവ് സൂരജിനൊപ്പം സെർബിയയിൽ കഴിയുന്ന അതുല്യ രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്. പേരാവൂർ അഗ്നി രക്ഷാ നിലയത്തിന് സമീപം ചന്ദ്രോത്ത് വീട്ടിൽ കെ.വി. രത്നാകരന്റെയും ദമയന്തിയുടെയും മകളാണ്. സഹോദരൻ: ഗോകുൽ. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം പത്ത് മണിയോടെ തില്ലങ്കേരി പൊതു ശ്മശാനത്തിൽ സംസ്കരിക്കും.

Leave a Comment

Your email address will not be published. Required fields are marked *