Hivision Channel

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സമഗ്ര വിലയിരുത്തല്‍ ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തല്‍ ഉണ്ടാകുമെന്നും ഇത്തവണ പ്ലസ് വണ്‍കാര്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗം കൂടി ചേരും. പ്ലസ് വണ്‍ പ്രവേശനം സം ബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

പ്രഖ്യാപിച്ച തീയതിയില്‍ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തീയതിയില്‍ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയര്‍സെക്കണ്ടറിയില്‍ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,901 പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ 20,431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 12,945 പേരും അടക്കം ആകെ 3,20,683 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.

Leave a Comment

Your email address will not be published. Required fields are marked *