
ഇരിട്ടി: പുന്നാട് സ്വദേശികളായ ദമ്പതികള്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി. പുന്നാട് പ്രണാമത്തില്‍ സി.പി. സഞ്ജയ് ഭാര്യ ഒ.ബി. രേവതി എന്നിവരാണ് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയത്. സഞ്ജയ് മദ്രാസ് ഐഐടിയില്‍ നിന്നും രേവതി പാലക്കാട് ഐഐടിയില്‍ നിന്നുമാണ് ഡോക്ടറേറ്റ് നേടിയത്. മട്ടന്നൂര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് പോസ്റ്റ് മാസ്റ്റര്‍ എ. കെ. സുരേഷ് കുമാറിന്റെയും പുന്നാട് നിവേദിതാ വിദ്യാലയത്തിലെ അധ്യാപിക സി.പി പ്രേമജയുടെയും മകനാണ് സഞ്ജയ്. തിരുവനന്തപുരം സ്വദേശികളായ ഡോ. എം.എസ് ബാബുരാജിന്റെയും അധ്യാപിക ഒ.ബി. ഷീജയുടേയും മകളാണ് രേവതി.














