Hivision Channel

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി.സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. വര്‍ഗീസ് കവണാട്ടേല്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം.പി സജീവന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എന്‍. ഐ ഗീവര്‍ഗീസ്, ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, സ്റ്റാഫ് സെക്രട്ടറി ലീപ.കെ, കെ.വി ബിജു, അസ്‌ന സലാം എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് ഓഫീസര്‍ എം.പി സജീവന്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു. ജെസിഐ നാഷണല്‍ ട്രെയിലര്‍ മനോജ് തോമസ് മോട്ടിവേഷന്‍ ക്ലാസ്സ് നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *