
പൊലീസുകാരന് നേരെ പ്രതിയുടെ മര്‍ദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരന് നേരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണം നടന്നത്.ആക്രമത്തില്‍ പൊലീസുകാരന്റെ പല്ലൊടിഞ്ഞു.
ഭക്ഷണം കഴിക്കാന്‍ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. പൊലീസിനെ ഉപദ്രവിച്ചത് 15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. പ്രതി അഭിജിത്താണ് ഉപദ്രവിച്ചത്. പൊലീസ് തുടര്‍ അന്വേഷണം ആരംഭിച്ചു.














