
പേരാവൂര്‍: ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.മാനേജ്മെന്റ് സെക്രട്ടറി കെ.കെ രാമചന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സ്‌കൂള്‍ മാനേജര്‍ ശശീന്ദ്രന്‍ താഴെപ്പുരയില്‍, ട്രഷറര്‍ എം.വി രമേശ് ബാബു, പ്രസിഡണ്ട് ഡോ. വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ റിജി രാമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ മേരി ജോണി, അധ്യാപകരായ സുരേഷ് ബാബു, സിന്ധു എം കെ, അഖില മിഹില്‍നാഥ്, ശ്രീബ കെ കെ, ഷൈനി ജോര്‍ജ്, അമ്പിളി, കവിത എംപി, മേരിക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ ലീഡറായി ആര്യ ലക്ഷ്മി പി യെയും ഡെപ്യൂട്ടി ലീഡറായി തേജസ് ഇ യെയും തിരഞ്ഞെടുത്തു.














