Hivision Channel

ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു

പേരാവൂര്‍: ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 14ാം വാര്‍ഡ് തെരുവിലെ ബാലുശേരി അശ്വതി ജിതിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. അശ്വതിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി പേരാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ ചെയര്‍മാനും, കോലത്താടന്‍ ബാലകൃഷ്ണന്‍ കണ്‍വീനറും,പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍, പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ എന്നിവര്‍ രക്ഷാധികാരികളുമായ അശ്വതി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികള്‍ പേരാവൂര്‍ പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അശ്വതിയെ സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസുകള്‍ക്ക് ഫെഡറല്‍ ബാങ്ക് പേരാവൂര്‍ ബ്രാഞ്ചില്‍ ആരംഭിച്ച അക്കൗണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍,വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, കോലത്താടന്‍ ബാലകൃഷ്ണന്‍, കെ എ രജീഷ്,പ്രകാശന്‍ ധനശ്രീ എന്നിവര്‍ സംബന്ധിച്ചു.
FEDERAL BANK PERAVOOR BRANCH
A/C NO: 17090100109950
IFSC CODE : FDRL0001709,Google Pay: 9747368478

Leave a Comment

Your email address will not be published. Required fields are marked *