Hivision Channel

അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു

അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്ക്ക് കൂട്ടിരിക്കാന്‍ വന്ന യുവതിയെയാണ് മുന്‍ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയില്‍ രോഗിക്ക് കൂട്ടിരിക്കുകയായിരുന്ന ലിജിയെയാണ് മുന്‍ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. 40 വയസായിരുന്നു.

ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസിനോടും പ്രതി പ്രകോപന കാരണം പറഞ്ഞിട്ടില്ല. പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *