Hivision Channel

ആശുപത്രിയിലെ കൊലപാതകശ്രമം; ` ഭര്‍ത്താവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

പരുമലയില്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കടന്നുകയറി യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച് പൊലീസ്. പ്രതി അനുഷ ആശുപത്രി മുറിയില്‍ എത്തിയത് സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്യാനാണ് ആക്രമിക്കപ്പെട്ട യുവതിയുടെ ഭര്‍ത്താവ് അരുണിനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. അനുഷയുടെ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ ക്ലിയര്‍ ചെയ്തത് സംശയകരമാണെന്ന് പൊലീസ് പറയുന്നു.

യുവതിയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ആസൂത്രണം നടന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയര്‍ എംപോളിസം എന്ന മാര്‍ഗ്ഗമാണ് പ്രതി സ്വീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *