Hivision Channel

ഇരിട്ടി ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബ്ബ് മികച്ച കര്‍ഷകരെ ആദരിച്ചു

ഇരിട്ടി:ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മികച്ച കര്‍ഷകരായ ദേവസ്യ തുരുത്തേല്‍, ജോണ്‍സണ്‍ കളത്തിനാല്‍ എന്നിവരെയും, അയ്യന്‍കുന്നിലെ കുട്ടി കര്‍ഷകന്‍ ജോയല്‍ ബിനു, ഇരിട്ടി നഗര സൗന്ദര്യവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ ജയപ്രശാന്തിനെയും ആദരിച്ചു. സിബി വാഴക്കാല അധ്യക്ഷത വഹിച്ചു. അഡ്വ. കെ കെ മാത്യു, സുരേഷ് ബാബു, ഫെഡറല്‍ ബാങ്ക് മാനേജര്‍ അരവിന്ദന്‍ സേവിയര്‍, ഇരിട്ടി എഎസ്‌ഐ പിഡി ജോഷി, ആന്റോ കെ ആന്റണി, ബാബു ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *