Hivision Channel

വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു

എടൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെയും ഓയിസ്‌ക ഇന്റര്‍നാഷണല്‍ ഇരിട്ടി ചാപ്റ്ററിന്റെയും നേതൃത്വത്തില്‍ നടത്തിയ വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസിലി അധ്യക്ഷത വഹിച്ചു. ഓയിസ്‌ക പ്രസിഡന്റ് ജോര്‍ജ് സമ്മാനവിതരണം നിര്‍വഹിച്ചു. പി.ഡി.മാനുവല്‍, പി.ടി.വര്‍ക്കി, ഷാജി ജോസ് കുറ്റിയില്‍, കെ.എഫ്.തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *