Hivision Channel

നായകളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം; പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് നായകളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസിലെ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിര്‍ണായക സൂചന ലഭിച്ചു. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലില്‍ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിന്‍ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ 13 നായകളാണ് റോബിന്‍ നടത്തുന്ന പെറ്റ് ഹോസ്റ്റലില്‍ ഉള്ളത്.

Leave a Comment

Your email address will not be published. Required fields are marked *