ഇരിട്ടി:എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍ പുന്നാട് കാരുണ്യ സംഗമം സമാപിച്ചു. 3 ദിവസങ്ങളിലായി പുന്നാട് ടൗണ്‍ ടറഫിന് സമീപം നടന്ന പരിപാടിയുടെ സമാപനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി പാവന്നൂര്‍ ഉദ്ഘാടനം ചെയ്തു.പി.വി.സി മായന്‍ ഹാജി അധ്യക്ഷനായി.കിടപ്പു രോഗികള്‍ക്കായി പെയിന്‍&പാലിയേറ്റീവ് ഹോം കെയര്‍, നിത്യ രോഗികള്‍ക്കുള്ള സൗജന്യ മെഡിസിന്‍ വിതരണം, മെഡിക്കല്‍സ്, ക്ലിനിക്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, മാസാന്ത ഭക്ഷണക്കിറ്റ്, പഠന സഹായങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടന്നു വരുന്നത്. പ്രമുഖ പണ്ഡിതന്‍ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. ടി.എച്ച് ഷൗഖത്തലി മൗലവി, തറാല്‍ ഈസ, നെസ് മ റഫീഖ്, ഇസ്മായില്‍ ഹാജി തില്ലങ്കേരി, ഹാഫിള് സിനാന്‍ നിസാമി, മുസ്ഥഫ കൊതേരി, ശരീഫ് ഹാജി കീഴൂര്‍, ഡോ. മുഹമ്മദ് ഫസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.