കേളകം:ഭാരതീയ തപാല്‍ വകുപ്പ് തലശേരി ഡിവിഷന്റെ നേതൃത്വത്തില്‍ കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷന്‍ എന്നിവ ചെയ്യുന്നു.ക്യാമ്പ് വെളളിയാഴ്ചയും തുടരും .ഡോക്യുമെന്റ്, അപ്‌ഡേഷന്‍ ചെയ്യാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിലുള്ള അഡ്രസ്സ് പേര് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ വോട്ടര്‍ ഐഡി പാസ്‌പോര്‍ട്ട് റേഷന്‍ കാര്‍ഡ് മുതലായവ കൊണ്ടു വരേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.