Hivision Channel

എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘാടക സമിതി യോഗം ചേര്‍ന്നു

ഡിസംബര്‍ 23 മുതല്‍ 29 വരെ പായം ഗവ.യു പി സ്‌കൂളില്‍ നടക്കുന്ന ഇരിട്ടി ഇ എം എസ് മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ചേര്‍ന്നു.പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു . കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിദ്യ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പഞ്ചായത്ത് അംഗമായ വി പ്രമീള,സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിതു കരിയാല്‍ ,കോളേജ് പിടിഎ വൈസ് പ്രസിഡന്റ് മാത്യു ടി എം, പായം യുപി സ്‌കൂള്‍ എച്ച് എം രജിത, പ്രജില്‍, നിബിന്‍, ശ്രുതി, സനീഷ്,വൈഷ്ണവ് ലക്ഷ്മണന്‍,അശ്വന്ത് കെ, അര്‍ജുന്‍ എം എസ്, ജിഷ്ണ, ആദിത്യ, കൃഷ്ണേന്ദു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

സംഘാടകസമിതി ചെയര്‍മാനായി പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാറിനെയും കണ്‍വീനറായി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിതു കരിയാല്‍, എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *