
കേന്ദ്ര അവഗണനക്കെതിരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലെ തീര്‍ത്ത് ഡിവൈഎഫ്ഐ. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ലക്ഷക്കണക്കിന് ആളുകളാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായത്. കാസര്‍ഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.
ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രവാക്യവുമായാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. വൈകുന്നേരം അഞ്ചു മണിക്ക് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നവര്‍ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളും നിരവധി പ്രമുഖരും മനുഷ്യച്ചങ്ങലയായി അണിനിരന്നു.














