ഇന്ത്യന്‍ റെയില്‍വേ ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവുകള്‍ നികത്തുന്നു. തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് നിയമനം നടത്തുന്നത്. അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി 19 ആണ് അവസാനതീയതി.
ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്.ദക്ഷിണ പൂര്‍വ മധ്യ റെയില്‍വേയിലാണ് കൂടുതല്‍, 1192. 2018-ലാണ് ഇതിനുമുമ്പ് നിയമനം നടത്തിയത്.