Hivision Channel

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷക്ക് ഫീസ് ഈടാക്കുന്നത് വര്‍ഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നിരവധി വര്‍ഷങ്ങളായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പ്രസ്സുകളില്‍ പ്രിന്റ് ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ് തുടര്‍ന്നു വരുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.പ്രസ്തുത ചോദ്യപേപ്പറിന്റെ പ്രിന്റിംഗ്, വിതരണം എന്നിവയുടെ ചെലവുകള്‍ക്കായി എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗങ്ങള്‍, അനാഥരായ കുട്ടികള്‍ എന്നിവരൊഴികെ ഫീസ് ഇളവിന് അര്‍ഹത ഇല്ലാത്ത പരീക്ഷാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ വീതം ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശേഖരിക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വിതരണത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കിയുള്ള തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ക്യൂ.ഐ.പി. വിഭാഗം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഡി.ഡി ആയി കൈമാറുന്ന നടപടിയാണ് കാലങ്ങളായി തുടര്‍ന്നു വരുന്നത്.

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് അനേക വര്‍ഷങ്ങളായി ചെയ്തു വരുന്ന നടപടിക്രമം ഈ വര്‍ഷവും തുടര്‍ന്നുവെന്നതല്ലാതെ പരീക്ഷാര്‍ത്ഥികളില്‍ നിന്നും
ഫീസ് ശേഖരിയ്ക്കുന്നതിന് പുതിയ തീരുമാനം എടുത്ത് നടപ്പിലാക്കിയ നടപടി അല്ല.മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് പുറപ്പടുവിച്ച സര്‍ക്കുലറുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നവയാണ്.എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന നാല് ലക്ഷത്തിലധികം കുട്ടികളില്‍ നിന്ന് നാല്‍പത് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ സ്വീകരിക്കുന്നത്.

രണ്ടായിരത്തി പതിമൂന്നിലെ മോഡല്‍ പരീക്ഷയുടെ സര്‍ക്കുലറില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ചിലവുകള്‍ക്കായി ഓരോ പരീക്ഷാര്‍ത്ഥിയില്‍ നിന്നും പത്ത് രൂപാ വീതം ഫീസ് ബന്ധപ്പെട്ട ഹെഡ്മാസ്റ്റര്‍ മുഖാന്തിരം ശേഖരിയ്ക്കേണ്ടതാണെന്ന നിര്‍ദ്ദേശമുണ്ട്.അക്കാലത്ത് യു ഡി എഫ് ആണ് ഭരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *