Hivision Channel

കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 14 മുതല്‍ എസ്.എല്‍.എല്‍.സി, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്സിലും വൈകുന്നേരം ആറു മുതല്‍ എട്ടു വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ്ടുക്കാര്‍ക്ക് വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകള്‍ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്സിലും രാത്രി എട്ടു മുതല്‍ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും.
സംപ്രേഷണ ടൈംടേബിള്‍ kite.kerala.gov.in -ല്‍ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *