Hivision Channel

സപ്ലൈകോയില്‍ 13 ഇന സാധനങ്ങളുടെ വില വര്‍ധിക്കും

സപ്ലൈകോയില്‍ 13 ഇന സബ്സിഡി സാധനങ്ങളുടെ വില വര്‍ധിക്കും. ഇനി സബ്സിഡി പരമാവധി 35% വരെ മാത്രം. ഭക്ഷ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ് നടപടി.

സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗം ഇന്നലെയാണ് അംഗീകാരം നല്‍കിയത്. ഇനി പരമാവധി 35 ശതമാനം വരെ മാത്രമാണ് സബ്സിഡി ലഭിക്കുക. നേരത്തെ 55 ശതമാനത്തോളം സബ്സിഡി ലഭിച്ചിരുന്നു. ഭക്ഷ്യവകുപ്പിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിലവര്‍ധന.

ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.

Leave a Comment

Your email address will not be published. Required fields are marked *