Hivision Channel

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

ഇരിട്ടി:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി അയ്യങ്കുന്ന്,പഞ്ചായത്തിലെ കരിക്കോട്ടക്കരി, ആനപ്പന്തി,കൊട്ടുകപ്പാറ, സെന്റ് ജൂഡ് നഗര്‍ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ ബാര്‍, ബേക്കറി,ബീഫ് സ്റ്റാള്‍, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കരിക്കോട്ടക്കരി പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രുതി എംപി, ഫാത്തിമ ഫിദ എന്നിവര്‍ നേതൃത്വം നല്‍കി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *