Hivision Channel

സ്ത്രീവിരുദ്ധ പരാമർശം: ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസ്

പ്രതികരണം. ഹരിഹരന്റെ വീടിന് നേർക്ക് വൈകിട്ട് 8.15 ഓടെ ആക്രമണം നടന്നിരുന്നു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ചുറ്റുമതിലിൽ തട്ടിപ്പൊട്ടിയതിനാൽ അപകടം ഒഴിവായി. വീടിന് നേർക്ക് ആക്രമണം നടത്തിയതിന് പിന്നിൽ സിപിഎം ആണന്നാണ് ഹരിഹരന്റെ ആരോപണം. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണെമെന്നും സിപിഎം അല്ലാതെ ഇത് വേറെ ആരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഹരിഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉച്ചക്ക് അപരിചിതമായ ഒരു കാർ വീടിന്റെ പരിസരത്ത് വന്നിരുന്നു. വടകര രജിസ്ട്രേഷനുള്ള ചുവന്ന കാറായിരുന്നു ഇതെന്നും ഈ നമ്പർ സഹിതം പോലീസിൽ വിവരമറിയിച്ചിരുന്നു എന്നും ഹരിഹരൻ പറഞ്ഞു. ചിലർ വീടിന്റെ മുന്നിൽ വന്നുനിന്ന് അസഭ്യവർഷവും നടത്തിയിരുന്നുവെന്നും ഹരിഹരൻ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *