നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറന്‍ സിങാണ് പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ പൂനെയ്ക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍.
ബാഗേജ് സ്‌ക്രീന്‍ ചെയ്തപ്പോഴാണ് ഇയാളുടെ പക്കല്‍നിന്ന് വെടിയുണ്ട കണ്ടെത്തിയത്.
പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.