ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെട്ടത് സ്വാഭാവിക നടപടിക്രമമെന്ന് ജയില്‍ മേധാവി. ഫൈനല്‍ ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ ഉണ്ടാകില്ലെന്ന് ജയില്‍ മേധാവി വ്യകത്മാക്കി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ വിവാദത്തിനും തിരിതെളിച്ചു. മൂന്ന് പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്.