വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിച്ചു. വിനോദ് കുമാര്‍ നല്‍കിയ വിആര്‍എസ് അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍വ്വീസ് കാലാവധി ഇനിയും ബാക്കി നില്‍ക്കെയാണ് സ്വയം വിരമിച്ചത്. അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോകാനാണ് ജോലി ഉപേക്ഷിച്ചത്.
അമേരിക്കയിലെ നോര്‍ത്ത് കരോലീന സര്‍വ്വകലാശാലയിലെ പ്രൊഫസറായാണ് ഇനി നിയമനം ലഭിച്ചിട്ടുള്ളത്. അവധി അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. ടി കെ വിനോദ് കുമാര്‍ ഒഴിയുമ്പോള്‍ ബെവ്‌കോ എംഡി യോഗേഷ് ഗുപ്തക്ക് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കും.