Hivision Channel

പേരാവൂര്‍ സൈറസ് ആശുപത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതായി പരാതി

പേരാവൂര്‍:സമൂഹ മാധ്യമങ്ങളിലൂടെ പേരാവൂര്‍ സൈറസ് ആശുപത്രിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതായി പരാതി.ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ പേരാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.ആശുപത്രിയെയും ആസുപത്രിയിലെ ഡോക്ടറെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള കോള്‍ റെക്കോര്‍ഡിംഗും ,വോയിസ് മെസേജും ഉള്‍പ്പെടെ പ്രചരിപ്പിച്ച ആര്യപ്പറമ്പ് സ്വദേശിനിക്കും,പേരാവൂര്‍ മേഖലയിലെ ചില വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്.ആതുര സേവന രംഗത്ത് മികച്ച സേവനം പുലര്‍ത്തുന്ന ഡോക്ടര്‍ക്കെതിരെയും ആശുപത്രിക്കെതിരെയും നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യക്തിപരമായ ഉദ്ദേശത്തോടെ ആണെന്നും ഇതിലൂടെ ആശുപത്രിയെ നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മലയോര ജനത യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും,ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *