പേരാവൂര്‍:സി.പി.ഐ.എം നേതാക്കള്‍ തലശ്ശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ വിള്ളലുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി.എം.വി.ജയരാജന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ.ഗോവിന്ദന് ,പി. പുരുഷോത്തമന്, പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം.രാജന്,വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹാം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.