Hivision Channel

വയനാട് ദുരിതബാധിതര്‍ക്ക് 6 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ദുരിതബാധിതര്‍ക്ക് 6 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപ നല്‍കും. 60 ശതമാനത്തിലധികം വൈകല്യം വന്നവര്‍ക്ക് 75000 രൂപ. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് സഹായം നല്‍കും

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ. കാണാതായവരുടെ പട്ടിക തയാറാക്കി പ്രസിദ്ധികരിക്കും. രേഖകള്‍ വീണ്ടെടുക്കാന്‍ മാര്‍ഗനിര്‍ദേശം ഇറക്കി. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കണ്ടെത്താനുള്ളത് 118 പേരെ. 238 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തി.

ദുരിത ബാധിതര്‍ക്ക് സൗജന്യ താമസം സര്‍ക്കാര്‍ ലക്ഷ്യം. മന്ത്രിസഭാ യോഗത്തില്‍ ഉരുള്‍പൊട്ടല്‍ ചര്‍ച്ചയായി. ദുരിതബാധിതര്‍ക്ക് വാടകവീടിലേക്ക് മാറാന്‍ പ്രതിമാസം 6000 രൂപ നല്‍കും.ബന്ധുവീടുകളില്‍ കഴിയുന്നവര്‍ക്കും പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ താമസമൊരുക്കുയാണ് സര്‍ക്കാര്‍ ലക്ഷ്യം.

സ്‌പോണ്‍സര്‍ഷിപ്പ് കെട്ടിടങ്ങളിലോ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല. രേഖകള്‍ നഷ്ടമായവര്‍ക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂര്‍ത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

118 പേരെ ഡിഎന്‍എ പരിശോധനയില്‍ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികള്‍ ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. വിശദമായ ലിഡാര്‍ സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *