Hivision Channel

കേരളത്തില്‍ വീണ്ടും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ വീണ്ടും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമര്‍ദ്ദം നാളെ രാവിലെ അറബിക്കടലില്‍ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

Leave a Comment

Your email address will not be published. Required fields are marked *