Hivision Channel

മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ കേസെടുത്തു

മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Comment

Your email address will not be published. Required fields are marked *