കേളകം:സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേളകത്ത് മൗനജാഥയും സര്‍വ്വകക്ഷി അനുശോചനവും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് അധ്യക്ഷത വഹിച്ചു. കെ.പി ഷാജി, ജോയി വേളുപുഴക്കല്‍, ജോണ്‍ പടിഞ്ഞാനി, ജോര്‍ജ് വി.ഡി, സണ്ണി വടക്കേ കൂറ്റ്, രജീഷ് ബൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.