കൊട്ടിയൂര്‍: സ്‌പെഷ്യല്‍ പ്ലാസ്റ്റിക്ക് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ചുങ്കക്കുന്ന്, നീണ്ടുനോക്കി, അമ്പായത്തോട്, മന്ദംചേരി, ഇരട്ടത്തോട് എന്നീ സ്ഥലങ്ങളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് സന്തോഷ് തടത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എ ജെയ്‌സണ്‍, വി.ഇ.ഒ രാജേഷ്, റിജു ആര്‍, സൈനുദ്ദീന്‍ എം എന്നിവര്‍ പങ്കെടുത്തു.