അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാര്‍. വാച്ചര്‍, ഡ്രൈവര്‍, ക്ലറിക്കല്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരില്‍ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് ദിവസവേതനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത്. ഇതില്‍ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം. മൂവായിരത്തോളം ദിവസവേതനക്കാരാണ് സംസ്ഥാനത്തുള്ളത്. ജില്ലയിലാകട്ടെ 98 ദിവസ വേതനക്കാരും. ഇതില്‍ കൊട്ടിയൂര്‍, ആറളം, മണത്തണ, കണ്ണവം എന്നീ സെക്ഷനുകളില്‍ മാത്രം 30 തിലധികം ദിവസ വേതനക്കാരുണ്ട്. കഴിഞ്ഞ അഞ്ച് മാസക്കാലമായി ഇവര്‍ക്ക് ശമ്പളം ലഭിക്കാതെയായതോടെ ദുരിതത്തിലായി. വിവിധ തസ്തികകളില്‍ 675 മുതല്‍ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാല്‍ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. വനം വകുപ്പ് വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചെലവുകള്‍ എന്നിവയ്ക്കുള്ള തുകയും ഇതേ ഫണ്ടില്‍ നിന്നാണെടുക്കുന്നത്. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കയ്യില്‍ നിന്നാണ് വാഹനങ്ങളുടെ ഇന്ധനച്ചെലവു കണ്ടെത്തുന്നത്. ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സിയില്‍ നിന്ന് കടമെടുത്തു ചെലവഴിച്ച ശേഷം പ്രൊട്ടക്ഷന്‍ ബജറ്റ് ഹെഡില്‍ ഫണ്ട് വരുമ്പോള്‍ തിരിച്ചടയ്ക്കാമെന്നിരിക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന ആക്ഷേപമാണു വനംവകുപ്പ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.