കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെയും കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പൊട്ടയില്‍, ജീജ ജോസഫ്, ഉഷ അശോക് കുമാര്‍, പഞ്ചായത്തംഗം പി.സി തോമസ്, പേരാവൂര്‍ ബ്ലോക്ക് ഐ.ഇ.ഒ കെ അഖില്‍, കേരള ബാങ്ക് മാനേജര്‍ സൂസി കുര്യക്കോസ്, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ ശ്രീധന്യ, കാനറ ബാങ്ക് മാനേജര്‍ ജീവന്‍ എന്നിവര്‍ പങ്കെടുത്തു.