Hivision Channel

ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു; സന്നിധാനം കമാന്‍ഡോ ടീമിന്റെ നിയന്ത്രണത്തില്‍

ശബരിമലയില്‍ ഇന്ന് ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനമായതിനാല്‍ പൊലീസും കേന്ദ്രസേനയും ചേര്‍ന്നാണ് സംയുക്ത സുരക്ഷ തീര്‍ക്കുന്നത്. പമ്പ മുതല്‍ സന്നിധാനം വരെ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സന്നിധാനം 17 അംഗ കമാന്‍ഡോ ടീമിന്റെ നിയന്ത്രണത്തിലാകും. പതിനെട്ടാം പടി കയറി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരെ കൂടുതല്‍ സമയം നില്‍ക്കാന്‍ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഹെലികോപ്ടറില്‍ ആകാശ നിരീക്ഷണവും നടത്തും.

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുകയാണ്. നാളെയും മറ്റന്നാളും ശനിയും ഞായറും ആയതിനാല്‍ ഇനിയും തിരക്ക് കൂടാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഇതുവരെ 25,000ത്തോളം തീര്‍ത്ഥാടകര്‍ പതിനെട്ടാം പടി ചവിട്ടിക്കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം 84,024 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. അതേസമയം, ഈ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 ലക്ഷം കഴിഞ്ഞു. നട തുറന്ന് 21-ാം ദിവസമാണ് 15 ലക്ഷം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *