ഇരിട്ടി:പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പൂവ്വം വാര്‍ഡിലെ ചാളംവയല്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. കെ. പി രാമകൃഷ്ണന്‍ അധ്യക്ഷനായി .കെ കെ മോഹനന്‍ ,കെ വി മിനി, ഗീത, രാഹുല്‍ ,നുഫൈല്‍ പി പി തുടങ്ങിയവര്‍ സംസാരിച്ചു.