Hivision Channel

സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം വാട്‌സാപ്പില്‍ ഇനി റിമൈന്‍ഡര്‍ ഓപ്ഷനും

സ്റ്റാറ്റസ് മെന്‍ഷന്‍ അപ്‌ഡേഷന് ശേഷം പുതുപുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ് എത്തിയിരിക്കുകയാണ്.വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മള്‍ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്‌സാപ്പ് തന്നെ ഇനി നമ്മെ ഓര്‍മിപ്പിക്കും. ഇതിനായി നമ്മള്‍ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങള്‍ വാട്‌സാപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരങ്ങള്‍ ബാക്കപ്പിലോ സെര്‍വറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈന്‍ഡര്‍ നല്‍കുക. ആവശ്യമില്ലെങ്കില്‍ ഈ സേവനം ഓഫ് ചെയ്യാനും സാധിക്കും.

വാട്‌സാപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങും. അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെന്‍ഷന്‍ ഓപ്ഷനും ഇതിനോടൊപ്പം ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് ഇടുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരേയും മെന്‍ഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. നിലവില്‍ അഞ്ച് വ്യക്തികളെ മാത്രമേ ഒരു സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കൂ. ഗ്രൂപ്പുകളെ മെന്‍ഷന്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളില്‍ മെന്‍ഷന്‍ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെന്‍ഷന്‍ ചെയ്യുന്നതിലൂടെ അംഗങ്ങള്‍ക്ക് മെന്‍ഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്‌ഡേഷനിലൂടെ അംഗങ്ങള്‍ക്ക് സ്റ്റാറ്റസ് കാണാനാകും.

Leave a Comment

Your email address will not be published. Required fields are marked *