Hivision Channel

മുയിപ്ര ശ്രീ മഹാദേവക്ഷേത്രം ശ്രീകോവിലിന്റെ കട്ടിലവെപ്പു കര്‍മ്മം

ആയിരത്തി മുന്നൂറ് വര്‍ഷം പഴക്കമുള്ള മുയിപ്ര ശ്രീ മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.ആയിരക്കണക്കിന് ഭക്തരുടെ ചിരകാല അഭിലാഷമായ ക്ഷേത്ര പുനര്‍നിര്‍മ്മാണം അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിലവെപ്പു കര്‍മ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂരിതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മിക ത്വത്തില്‍ നടന്നു.

പെരിഞ്ചെല്ലൂര്‍ ഗ്രാമക്കാരായ ബ്രാഹ്മണ ഊരായ്മയില്‍ 1970 വരെ നിത്യാരാധനയും ഉത്സവാഘോഷങ്ങളും ഒരു മഹാ ക്ഷേത്രത്തിന്റെ പ്രൗഡിയില്‍ നടന്നു വന്നിരുന്നു. പിന്നീട് ക്ഷേത്ര ഊരാളന്മാരായ ബ്രാഹ്മണര്‍ തളിപ്പറമ്പിലേക്ക് പലായനം ചെയ്തപ്പോള്‍ ക്ഷേത്രം അടച്ചിടേണ്ടി വരികയും നിത്യാരാധനയും ഉത്സവാഘോഷങ്ങും ഇല്ലാതാവുകയും കാലക്രമേണ നാശോന്‍മുഖമാവുകയും ചെയ്തു .എതാണ്ട് 12 വര്‍ഷം മുന്നേ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം താത്കാലികമായി നവീകരിച്ച് നിത്യാരാധനയം അന്നദാനവും വിശേഷ ദിവസങ്ങളിലെ ഉത്സവാഘോഷങ്ങളും നടത്തി വരുന്നു.ക്ഷേത്രം ശില്‍പ്പിവേലു സ്വാമി കര്‍ണ്ണാടകയിലാണ്.ക്ഷേത്രം സെക്രട്ടറി ജിതേഷ്, പ്രസിഡണ്ട് രാജന്‍, പുനരുദ്ധാരണ കമ്മറ്റി ചെയര്‍മാന്‍ സതീശന്‍ തൊട്ടിയില്‍ കണ്‍വീനര്‍ പ്രദീപന്‍ മാരാര്‍, മറ്റു കമ്മറ്റി അംഗങ്ങള്‍ മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *