ഇരിട്ടി:വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ എകെസിസി കുന്നോത്ത് ഫൊറോനാ ഇടവക യൂണിറ്റ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.വര്‍ദ്ധിച്ച വൈദ്യുതി നിരക്ക് ഗാര്‍ഹിക ഉപഭോക്താക്കളെയും കര്‍ഷകരേയും ദോഷകരമായി ബാധിക്കും.വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ കേരള ജനതയ്ക്ക് വൈദ്യുതി വിലവര്‍ദ്ധനവ് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്.വിലവര്‍ദ്ധനവ് പിന്‍വലിച്ച് ജനങ്ങളെ കടുത്ത സാമ്പത്തിക ബാധ്യതയില്‍ നിന്ന് മോചിപ്പക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.ഫൊറൊനാ അസി.വികാരി ഫാ. തോമസ് പാണാക്കുഴി
ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എന്‍.വി.ജോസഫ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.ഗ്ലോബല്‍ സമിതിയംഗം ബെന്നി പുതിയാമ്പുറം,സെബാസ്റ്റ്യന്‍ കക്കാട്ടില്‍,വര്‍ക്കി തുരുത്തിമറ്റത്തില്‍,മാത്യു .സി.ടി, ജീനമാത്യു,രഞ്ജന വടക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.