ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോളി സര്‍വ്വീസ് സംവിധാനം വേണമെന്ന് ഹൈക്കോടതി. പൊലീസും ദേവസ്വം ബോര്‍ഡും ഇക്കാര്യം ഉറപ്പാക്കണം. ശാരീരികാവശതയുള്ളവരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ പിന്നിടുമ്പോള്‍ പമ്പയിലേക്ക് പൊലീസ് വിവരങ്ങള്‍ കൈമാറണമെന്നും തുടര്‍ന്ന് പമ്പയില്‍ ഡോളിയ്ക്കായുള്ള ക്രമീകരണങ്ങളും ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.