പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കാറും, ശബരിമല തീര്‍ത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചവര്‍. മല്ലശ്ശേരി സ്വദേശികളായ നിഖില്‍, അനു, ബിജു പി ജോര്‍ജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പന് (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ചത്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും മലേഷ്യയില്‍ നിന്ന് തിരികെ വരികയായിരുന്നു. ഇവരെ കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. മൂന്നു പേര് സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. സ്ഥലത്ത് അപകടം പതിവെന്ന് നാട്ടുകാര്‍ പറയുന്നു.