Hivision Channel

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതിയെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികള്‍ നിരോധിച്ചാല്‍ മതി. മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല. ക്യാമ്പസുകളില്‍ പൂര്‍ണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ആണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പൊതുതാല്‍പര്യ ഹര്‍ജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *