Hivision Channel

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

സംഭവത്തില്‍ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നാല് പ്രതികളെയും തിരിച്ചറിഞ്ഞു. സംഘം സഞ്ചരിച്ച വാഹനം കണിയാന്‍മ്പറ്റയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ട് മാനന്തവാടി കുടല്‍കടവില്‍ ആയിരുന്നു കൊടുംക്രൂരത. ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാന്‍ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗര്‍ സ്വദേശി മാതനെ കാറില്‍ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

മാതന്റെ നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വര്‍ഷവും ഉണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *