
കണ്ണൂർ: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഫാർമസി വിഭാഗം “ആന്റിമൈക്രോബിയൽ പ്രതിരോധം” എന്ന ഗുരുതരമായ ആരോഗ്യ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്ന “Resisting Resistance – An unified approach to AMR” എന്ന വിഷയത്തെ കുറിച്ച് കോൺഫറൻസ് സംഘടിപ്പിച്ചു.സംഘാടക ചെയർപേഴ്സണും ക്ലിനിക്കൽ ഫാർമസി മേധാവിയുമായ ഡോ. അശ്വതി ശ്രീധരൻ സ്വാഗതം ആശംസിച്ചു. ന്യൂറോളജി വിഭാഗം ചീഫും സീനിയർ കൺസൾട്ടന്റുമായ ഡോ. എൻ മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻഫെക്ഷസ് ഡിസീസസ് കൺസൾട്ടന്റായ ഡോ. രാകേഷ് ടി.പി, AMR ന്റെ (ആന്റിമൈക്രോബിയൽ പ്രതിരോധം) വെല്ലുവിളികളെക്കുറിച്ച് വിശദമായ പ്രഭാഷണം നടത്തി. ന്യൂറോസർജറിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. സുഹാസ് കെ.ടി, സർജിക്കൽ ഗാസ്‌ട്രോഎന്ററോളജിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. സന്തോഷ് സി ഗുഡുമണി എന്നിവർ കോൺഫറൻസിനെ അഭിസംബോധന ചെയുകയും ചെയ്തു. ക്ലിനിക്കൽ ഫാർമസിസ്റ്റായ ഡോ. നോനിത ജോസഫ് നന്ദി പ്രകാശനം നിർവഹിച്ചു.ഈ കോൺഫറൻസ് “ആന്റിമൈക്രോബിയൽ പ്രതിരോധത്തിന്റെ” വർദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അവബോധം വളർത്തുകയും, ആൻ്റിബയോട്ടിക് പ്രതിരോധം മൂലം ഉണ്ടാകുന്ന മരണ കാരണങ്ങൾ എങ്ങനെ മറികടക്കാം എന്നും ഈ മേഖലയിലെ വിദഗ്ദ്ധരുമായി വിശദമായ സംവാദം നടത്തുകയും ചെയ്തു . കോൺഫറൻസിൽ ഹെൽത്ത്കെയർ പ്രൊഫഷണലുകൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് AMRനെ (ആന്റിമൈക്രോബിയൽ പ്രതിരോധം) നേരിടുന്നതിനുള്ള ഏകീകൃത സമീപനം കോൺഫറൻസിൽ ഉറപ്പാക്കുകയും ചെയ്തു.















