Hivision Channel

ആലപ്പുഴയിൽ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു, കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരം

ആലപ്പുഴ ജില്ലയിലെ അരൂരിൽ യുവ ഡോക്ടര്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്പിൽ ഡോ. ഫാത്തിമ കബീർ(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്. തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ മൂന്നാംവർഷ എം. ഡി. വിദ്യാർഥിനിയായിരുന്നു ഫാത്തിമ.

തിങ്കളാഴ്ചയായിരുന്നു മരണം സംഭവിച്ചത്.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ പ്രസവത്തിനായി ഫാത്തിമ കബീർ ചികിത്സ തേടിയത്. ചന്തിരൂരിലെ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കബീർ-ഷീജ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജ്. മൂത്തമകൾ: മറിയം സെയ്നദ. സഹോദരി; ആമിന കബീർ. ഫാത്തിമയുടെ കബറടക്കം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *