Hivision Channel

തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു;മികച്ച ചിത്രം അനോറ

തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങി അനോറ. അഞ്ച് പുരസ്‌കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസണ്‍ മികച്ച നടിക്കുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീന്‍ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.

മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്‌കാരങ്ങളും ‘അനോറ’ യിലൂടെ ഷോണ്‍ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ അയാം നോട്ട് എ റോബോട്ട് ഓസ്‌കര്‍ നേടി. ഇന്ത്യന്‍ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല.13 നോമിനേഷനുകളില്‍ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സല്‍ദാനക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എല്‍ മല്‍’ എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ ലഭിച്ചത്. ജെസ്സി ഐസന്‍ബെര്‍ഗിന്റെ എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറന്‍ കുള്‍ക്കിന്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ഫ്‌ലോ’ പുരസ്‌കാരം നേടി. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ലാത്വിയന്‍ ചിത്രമാണ് ഫ്‌ലോ.

മികച്ച ശബ്ദലേഖനത്തിനും മികച്ച വിഷ്വല്‍ എഫക്ട്‌സിനുമുള്ള പുരസ്‌കാരം ഡ്യൂണ്‍ പാര്‍ട്ട് 2ന് ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഐ ആം സ്റ്റില്‍ ഹിയര്‍(ബ്രസീല്‍) എന്നി ചിത്രത്തെ തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന് മൂന്ന് പുരസ്‌കാരങ്ങളാണ ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിന് ലോല്‍ ക്രോളിയും മികച്ച പശ്ചാത്തല സംഗീതത്തിന് ഡാനിയല്‍ ബ്ലുംബെര്‍ഗും അര്‍ഹനായി. മികച്ച ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാ?ഗത്തില്‍ ദ് ഒണ്‍ലി ഗേള്‍ ഇന്‍ ദ് ഓര്‍ക്കെസ്ട്ര പുരസ്‌കാരം നേടിയപ്പോള്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ഫിലിം വിഭാ?ഗത്തില്‍ നോ അദര്‍ ലാന്‍ഡ് പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനും വിക്ക്ഡ് എന്ന ചിത്രത്തിന് ഓസ്‌കര്‍ ലഭിച്ചു. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *