Hivision Channel

പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിലേക്ക്

വേനല്‍ കടുക്കുമ്പോള്‍ പ്രതിദിന വൈദ്യുതി ഉപഭോഗം ഏപ്രിലില്‍ സര്‍വകാല റെക്കോഡിലെത്തും. കഴിഞ്ഞദിവസം വൈദ്യുതി ഉപ ഭോഗം 99.90 ദശലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞവര്‍ഷം മേയിലാണ് ഉപഭോഗം 90 ദശലക്ഷത്തിലെ ത്തിയത്. അന്ന് 5000 മെഗാവാട്ട് കടന്നു. ഇക്കുറി ഫെബ്രവരി 28നു തന്നെ 5000 മെഗാവാട്ട് കടന്നു.
മാര്‍ച്ച് ഒന്നിന് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍നിന്ന് 23.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇടുക്കി ജലവൈ ദ്യുത പദ്ധതിയില്‍നിന്ന് ഉല്‍പ്പാദി പ്പിച്ചത് 12.26 ദശലക്ഷം യൂണിറ്റാ ണ്. ഫെബ്രുവരി 28ന് ഇടുക്കിയില്‍ നിന്നുള്ള ഉല്‍പ്പാദനം 9.412 ദശലക്ഷം യൂണിറ്റായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *